ചിലപ്പതികാരം

  • Main
  • ചിലപ്പതികാരം

ചിലപ്പതികാരം

Elankovatikal
0 / 4.0
1 comment
Jak bardzo podobała Ci się ta książka?
Jaka jest jakość pobranego pliku?
Pobierz książkę, aby ocenić jej jakość
Jaka jest jakość pobranych plików?

ചേരരാജംവംശത്തിൽ പിറന്ന ഇളങ്കോവടികൾ രചിച്ച സംഘകാലത്തേതെന്ന് കരുതപ്പെടുന്ന ഒരു മഹാകാവ്യം ആണ് ചിലപ്പതികാരം.തമിഴിലെ പഞ്ചമഹാകാവ്യങ്ങളിലൊന്നാണിത്. ഇളങ്കോ അടികൾ രചിച്ചതാണ് ഇതെന്ന് കരുതപ്പെടുന്നു. മൂന്നു അധ്യായങ്ങളിലായി 5700 വരികളാണ് ഇതിനുള്ളത്. തമിഴിലെ അഞ്ച് മഹാകാവ്യങ്ങളിൽ ഒന്നായ ഇത് ജൈനമത സിദ്ധാന്തങ്ങളെ വിശദീകരിക്കുന്നു. മണിമേഖല എന്ന മഹാകാവ്യം ചിലപ്പതികാരത്തിന്റെ തുടർച്ചയാണ്‌ അതിനാൽ ഇവ രണ്ടും ഇരട്ടകാവ്യങ്ങളായി കണക്കാക്കപ്പെടുന്നു. ഇളങ്കോ‌അടികൾ കേരളീയൻ‌ ആയിരുന്നു. ഇളംകോ എന്ന വാക്കിന്റെ അർത്ഥം യുവരാജാവ് എന്നാണ്. അദ്ദേഹം ചേരരാജ സദസ്സിലെ ഒരംഗമായിരുന്നു. കരികാലചോഴന്റെ സമകാലികനായിരുന്നു അദ്ദേഹം എന്നും വിശ്വസിക്കപ്പെടുന്നു. അദ്ദേഹം ചേരരാജാവായിരുന്ന ചേരൻ ചെങ്കുട്ടുവന്റെ സഹോദരൻ ആയിരുന്നു എന്നും ചില ചരിത്രകാരന്മാർ കരുതുന്നു. ദക്ഷിണേന്ത്യയുടെ ചരിത്രം പഠിക്കുന്നവർക്ക് വിലപ്പെട്ട വിവരങ്ങൾ പലതും ഈ കൃതി ലഭ്യമാക്കുന്നുണ്ട്. മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന കഥ സ്വാഭാവികമായും അക്കാലത്തെ ഈ രാജ്യങ്ങളിലെ ഭൂപ്രകൃതി, സാമൂഹ്യബന്ധങ്ങൾ, സാംസ്കാരികവിശേഷങ്ങൾ, ആചാരങ്ങൾ, മതവിശ്വാസങ്ങൾ എന്നിവയെ പരാമർശിക്കുന്നുണ്ട്. വഞ്ചികാണ്ഡം എന്ന അവസാനഭാഗത്താണ് കേരളതീരം വർണ്ണനക്ക് വിഷയമാകുന്നത്. അക്കാലത്ത് വിവിധമതവിശ്വാസികൾക്ക് സംഘർഷങ്ങളൊന്നുമില്ലാതെ എല്ലാവരുമായും ഇടകലർന്നു ജീവിക്കാനായിരുന്നുവെന്നതിന് തെളിവായി ജൈനനമതക്കാരനെന്നു കരുതപ്പെടുന്ന കവി അങ്ങനെയല്ലാത്ത രാജാവിനെക്കൊണ്ട് കണ്ണകിയെ ജൈനരുടെ പത്തിനി (പത്മാവതീദേവി) എന്നു സങ്കൽപ്പിച്ച് ക്ഷേത്രം പണിയിക്കുന്നതിനെ ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നു. ചേരൻ ചെങ്കുട്ടുവൻ ദിഗ്വിജയം കഴിഞ്ഞെത്തുമ്പോൾ പറൈയൂർ (പറവൂർ) വാസിയായ ഒരു ചാക്കൈയ്യന്റെ (ചാക്കിയാർ - ചാക്യാർ?) ആടൽ കണ്ട് രസിക്കുന്നതായും ചിലപ്പതികാരത്തിൽ കാണുന്നു. യവനരുമായി നെടുംചേരലാതൻ നടത്തിയ യുദ്ധങ്ങളേയും ഈ കാവ്യത്തിൽ പരാമർശിക്കുന്നുണ്ട്.

Rok:
2013
Wydawnictwo:
DC Books
Język:
malayalam
ISBN 10:
8126441380
ISBN 13:
9788126441389
Plik:
EPUB, 5.57 MB
IPFS:
CID , CID Blake2b
malayalam, 2013
Czytaj Online
Trwa konwersja do
Konwersja do nie powiodła się

Najbardziej popularne frazy